ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി എം.പിയും പാർട്ടി ദേശീയ വക്താവുമായ മനോജ് ഝാ പ്രതിപക്ഷ സ്ഥാനാർത്ഥിയാകും. മുൻ ഉപാദ്ധ്യക്ഷനും ജെ.ഡി.യു എംപിയുമായ ഹരിവംശാണ് എൻ.ഡി.എ സ്ഥാനാർത്ഥി. പാർലമെന്റ് സമ്മേളനം തുടങ്ങുന്ന 14നാണ് തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന് ലോക്‌താന്ത്രിക് ജനതാദൾ എം.പി എം.വി ശ്രേയാംസ്‌കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |