തിരുവനന്തപുരം: ധാർമികത അല്പമെങ്കിലുമുണ്ടെങ്കിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ആരോപണങ്ങളുടെ സഹയാത്രികനാണ് കെ.ടി.ജലീൽ. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി ജലീൽ ചെറിയ മത്സ്യം മാത്രമാണ്. മുഖ്യമന്ത്രിയാണ് വലിയ സ്രാവ്. കേരള ചരിത്രത്തിലാദ്യമാണ് കേന്ദ്ര ഏജൻസികൾ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കുട പിടിക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയേയും സംരക്ഷിക്കാൻ അണിയറ നീക്കം നടക്കുന്നു. യഥാർത്ഥ കമ്യൂണിസ്റ്റ് പ്രവർത്തകർ പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |