കോഴിക്കോട് : തുടർച്ചയായി പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, സ്റ്റേഡിയം ജംഗ്ഷൻ, അരയിടത്ത്പാലം ജംഗ്ഷൻ, ശ്രീകണ്‌ഠേശ്വര ക്ഷേത്രം റോഡ്, പാളയം, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങൾ പൂർണമായും വെള്ളക്കെട്ടിൽ മുങ്ങി. മിക്കയിടത്തും ഏറെ നേരത്തേക്ക് ഗതാഗത തടസം നേരിട്ടു.
പുലർച്ചെ ആരംഭിച്ച കനത്ത മഴ വൈകിട്ടോടെയാണ് ഒന്ന് ഒതുങ്ങിയത്. റോഡുകൾ വെള്ളത്തിനടിയിലാകുന്നത് തടയാൻ നിരവധി പദ്ധതികൾ ആരംഭിച്ചെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. മഴ പെയ്താൽ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയാണ്. പെട്ടെന്ന് ഓടകൾ നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് പ്രശ്നം. ഇതിനെ തുടർന്നു ഗതാഗത കുരുക്കും വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |