SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.10 AM IST

മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: സുധീരൻ

sudheeran

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.
അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ബാദ്ധ്യതപ്പെട്ട സർക്കാർ തന്നെ കൊലയാളികളുടെ സംരക്ഷകരാകുന്നത് വിചിത്രമാണ്. കേസന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിൾബെഞ്ച് നടപടി ശരിവച്ച ഡിവിഷൻബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വന്നിട്ടും പിന്നീടത് ശരിവച്ച് ഡിവിഷൻബെഞ്ച് ഉത്തരവുണ്ടായിട്ടും കേസ് ഡയറിയും മറ്റ് ബന്ധപ്പെട്ട രേഖകളും സി.ബി.ഐക്ക് കൈമാറാൻ തയ്യാറാകാത്ത പൊലീസ് നടപടി ഗുരുതരമായ വീഴ്ചയാണ്. പിണറായി സർക്കാരിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ സർക്കാർ ആവർത്തിച്ചു നൽകുന്നതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM SUDHEERAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA