തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സർക്കാർ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
സി.പി.എം ക്രിമിനലുകളെ രക്ഷിക്കാനാണ് സർക്കാർ നീക്കം. കേരള മനസാക്ഷിയെ നടുക്കിയ അരുംകൊലയിൽ സി.പി.എമ്മിന്റെ പങ്ക് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഇടതുസർക്കാരിന്റെ നീക്കം.
സി.പി.എം ഉന്നതരുടെ ഇടപെടലുകളെ തുടർന്നാണ് കേസ് ഡയറി സി.ബി.ഐക്ക് നൽകാൻ പൊലീസ് തയ്യാറാകാത്തത്. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ, ടി.പി. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള കൊലക്കേസുകളിൽ പ്രതികളെ സംരക്ഷിക്കാനും സി.ബി.ഐ അന്വേഷണത്തെ എതിർക്കാനും നികുതിദായകന്റെ കോടികളാണ് സർക്കാർ പൊടിച്ചത്.
ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന അണികളെ സി.പി.എം നേതൃത്വം വഞ്ചിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ സി.പി.എം അനുഭാവികൾ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |