തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത്ര വലിയ വിഷയമാണോ എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ആരെങ്കിലും വിശദീകരണം ചോദിച്ചാൽ ഉടൻ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിൽ അടിസ്ഥാനമില്ല. മുൻ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തത്. കേന്ദ്ര മന്ത്രിമാരടക്കം നിരവധി പേർ ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്.കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് തലസ്ഥാനം കടക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി അനാവശ്യമായി ജനങ്ങളെ തെരുവിലിറക്കുന്നവർക്കാണെന്നും കടകംപള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |