കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലനും താഹയ്‌ക്കും ജാമ്യം നൽകിയതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻബെഞ്ച് ഒഴിവായി. ബുധനാഴ്ച മറ്റൊരു ബെഞ്ച് അപ്പീൽ പരിഗണിക്കും. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന് മുന്നിലാണ് അപ്പീൽ കഴിഞ്ഞദിവസം പരിഗണനയ്ക്കുവന്നത്. ജസ്റ്റിസ് എം.ആർ. അനിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായിരിക്കെ കഴിഞ്ഞ നവംബർ ആറിന് അലന്റെയും താഹയുടെയും ജാമ്യഹർജികൾ തള്ളിയിരുന്നു. നേരത്തെ ഹർജി പരിഗണിച്ചിട്ടുള്ള സാഹചര്യത്തിൽ അപ്പീൽ കേൾക്കുന്നതിൽനിന്ന് ബെഞ്ച് ഒഴിവാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |