കൊച്ചി: ഒതായി അബ്ദുൾ മനാഫ് വധക്കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് മനാഫിന്റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. പി.വി. അൻവർ എം.എൽ.എയുടെ സഹോദരി പുത്രന്മാരടക്കമുള്ളവർ പ്രതികളായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ സർക്കുലർ പ്രകാരം 45 ദിവസത്തിനുള്ളിൽ അനുകൂലമായ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. കോടതിയുടെ നിർദേശപ്രകാരം ഹർജിക്കാരൻ മൂന്നു അഭിഭാഷകരുടെ പാനൽസഹിതം അപേക്ഷിച്ചെങ്കിലും നിയമനം നടന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |