ഇസ്ലാമാബാദ്: പാക് പഞ്ചാബിലെ അട്ടോക് നഗരത്തിന് സമീപം പിന്ദിഘേബിൽ പാക് വ്യോമസേനാ വിമാനം പരിശീലനത്തിനിടെ തകർന്നു വീണു. പൈലറ്റ് സുരക്ഷിതനാണെന്നും അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്നും വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നു.2020ൽ തന്നെ ഇത് അഞ്ചാം തവണയാണ് പരിശീലനത്തിനിടെ പാക് വിമാനം തകർന്നു വീഴുന്നതെന്നാണ് റിപ്പോർട്ട്.മാർച്ച് 23ന് പരിശീലനത്തിനിടെ പാക് സൈന്യത്തിന്റെ എഫ് 16 വിമാനം തകർന്ന് വീണ് ഒരു വിംഗ് കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ഒരു പരിശീന വിമാനം ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലും മിറാഷ് വിമാനം ലാഹോർ- മുൾട്ടാൻ ഹൈവേയ്ക്ക് സമീപവും തകർന്ന് വീണു.ജനുവരിയിൽ മിയാൻവാലിയ്ക്ക് സമീപം നടന്ന പരിശീലനത്തിനിടെ ഒരു വിമാനം തകർന്നു വീണ് രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |