തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പേ റിവിഷൻ യൂ സെക്ഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ സെക്ഷൻ അടച്ചു. പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവരാണിവർ. അതുകൊണ്ട് തന്നെ ഫയലുകളുമായി നിരവധി സെക്ഷനുകളിൽ പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെല്ലാം സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റിക്കും നാല് അസിസ്റ്റന്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |