സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഉദയ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ ഒൗദ്യോഗികമായി റിലീസ് ചെയ്തത്.ഡബ് ള്യു എം മുവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിച്ച് നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ് പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്നു. നടൻ ടിനി ടോം ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയും തിരക്കഥയും. സംഗീതം ജേക്സ് ബിജോയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |