നാഗർകോവിൽ: തക്കലയിൽ യുവതിയുടെ മാല പൊട്ടിച്ച കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.തക്കല, കാട്ടാത്തുറ സ്വദേശി വിക്ടർ ജോൺസന്റെ ഭാര്യ ഷെർലിന്റെ (31) മാല പൊട്ടിച്ച വിഴിഞ്ഞം സ്വദേശി ജിജിനെ (21) യാണ് പിടികൂടിയത്. ഷെർലിൻ ഇന്നലെ വീടിന്റെ പുറത്ത് നിന്നപ്പോൾ, ബൈക്കിൽ എത്തിയ രണ്ടു കള്ളന്മാരിൽ ഒരാളായ ജിജിൻ മേൽവിലാസം ചോദിക്കുമ്പോലെ അടുത്തുചെന്ന് ഷെർലിനെ കഴുത്തിൽ കിടന്ന 3 പവന്റെ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ജിജിനെ പിടികൂടി തക്കല പൊലീസിന് കൈമാറി.കൂടെ ഉണ്ടായിരുന്നയാൾ ബൈക്കുമായി കടന്നുകളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |