തിരുവനന്തപുരം: മിൽമ വിപണിയിലിറക്കിയ, ആയുർവേദ മരുന്നുകളുടെ ഗുണങ്ങളടങ്ങിയ പാലിനും പാൽ ഉത്‌പന്നങ്ങൾക്കും മികച്ച പ്രതികരണം. മേഖലാ യൂണിയനുകൾ വിപണിയിലിറക്കിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതിനാൽ പ്രതിദിനം 5,000 മുതൽ 10,000 ലിറ്റർ വരെ അധികമായി ഉത്‌പാദിപ്പിക്കാനുള്ള നടപടികളും മിൽമ ആരംഭിച്ചു.
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിവിധ തരം ഉത്പന്നങ്ങളാണ് ലോക്ക്ഡൗണിൽ മിൽമ വിപണിയിലെത്തിച്ചത്. മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ പാലിൽ ചേർത്ത ''മിൽമ ഗുഡ് ഹെൽത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റർ"" എന്ന പുതിയ ഉത്പന്നത്തിന് വൻ ഡിമാൻഡുണ്ട്.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ മിൽമ മലബാർ മേഖലാ യൂണിയൻ പുറത്തിറക്കിയ 'ഗോൾഡൻ മിൽക്കും", 'ഗോൾഡൻ മിൽക്ക് മിക്സും" മികച്ച വില്പന നേടി.
എറണാകുളം മേഖലാ യൂണിയൻ പുറത്തിറക്കിയ പഞ്ചസാരരഹിത ഐസ്ക്രീമും ഹിറ്റാണ്. ഡയബറ്റിസ് രോഗബാധിതർക്കും ഇതു കഴിക്കാം. പ്രമേഹരോഗികൾക്കായി പാലിൽ വെണ്ണ ചേർത്ത ബട്ടർ മിൽക്കും മിൽമ വൈകാതെ വിപണിയിലെത്തിക്കും.
''മൂല്യവർദ്ധിത പാൽ ഉത്പന്നങ്ങളിലൂടെ കൂടുതൽ വിറ്റുവരവ് നേടുകയാണ് ലക്ഷ്യം""
-പി.എ. ബാലൻ മാസ്റ്റർ,
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |