ടെഹ്‌റാൻ: ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. താൻ ഒരു യോഗത്തിൽ പങ്കെടുക്കവെ ഇസ്രയേൽ അവിടെ ബോംബിടാൻ ശ്രമിച്ചെന്നും എന്നാൽ അവർ പരാജയപ്പെട്ടെന്നും പെസഷ്‌കിയാൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, യു.എസിലുള്ള വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടാൽ, അവരുമായി ആണവ ചർച്ചകൾക്ക് ഇറാൻ തയ്യാറാകുമെന്നും പെസഷ്‌കിയാൻ സൂചിപ്പിച്ചു. യു.എസിനെ എങ്ങനെ വീണ്ടും വിശ്വസിക്കുമെന്നും ചർച്ചകൾ വേണമെങ്കിൽ അവരിൽ നിന്ന് ഉറപ്പുകൾ ലഭിക്കണമെന്നും കൂട്ടിച്ചേർത്തു.
ഇസ്രയേൽ ആക്രമണങ്ങളിൽ 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഫോർഡോ അടക്കം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |