ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 97,894 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5118254 ആയി. ആകെ മരണം 83198. 1132 പേർ ഇന്നലെ മാത്രം മരിച്ചു.1009976 പേരാണ് ചികിത്സയിലുള്ളത്.അതേസമയം 40,25,080 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.
കർണാടകയിൽ 9366 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 4, 94, 356. 93 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7629 ആയി.
തമിഴ്നാട്ടിൽ പുതിയ കേസുകൾ 5560. ആകെ രോഗികൾ 5.25 ലക്ഷം.
യു.പിയിൽ മരണം 4771 ആയി ഉയർന്നു. 6029 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 336294 ആയി.
ആന്ധയിൽ പുതിയ കേസുകൾ: 8702, മരണം 72
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് നെഗറ്റീവായി.
ബി.ജെ.പി രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിൽ ഇദ്ദേഹം നെഗറ്റീവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |