ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കൊവിഡ് ബാധിതരായ രണ്ടുപേരെ വിമാനത്തിൽ ദുബായില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
ഇന്ന് മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഇതുപ്രകാരം ഒക്ടോബര്‍ രണ്ടുവരെ വിമാനങ്ങൾക്ക് ദുബായിലേക്കോ, ദുബായില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ സാധിക്കില്ല.വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഷാര്‍ജയിലേക്ക് സർവീസുകൾ പുനഃക്രമീകരിച്ചു.
ഓഗസ്റ്റിൽ ഒരു കൊവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ സെപ്തംബർ നാലിന് ജയ്പൂരില്‍നിന്ന് മറ്റൊരു കൊവിഡ് രോഗിയെ കൂടി ദുബായിലെത്തിച്ചതോടെയാണ് വിലക്കേപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |