1936 ആണ് ജെയിംസ് ഹാരിസൺ ജനിച്ചത്. ഇന്ന് ആ അപ്പൂപ്പന് 86 വയസുണ്ട്. 80 വയസുവരെ ഈ മനുഷ്യൻ രക്‌തദാനം നടത്തിയിട്ടുണ്ട്. 57 വർഷത്തിനിടെ ശരാശരി ഓരോ മൂന്നാഴ്ച കൂടുമ്പോഴും അദ്ദേഹം രക്‌തദാനം ചെയ്തു. 20ാമത്തെ വയസിലാണ് ഹാരിസൺ രക്‌തദാനം തുടങ്ങിയത്. ഇതിനൊരു പ്രധാന കാരണമുണ്ട്. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന റീസസ് രോഗത്തിന് മരുന്നായി ജനിതക പ്രത്യേകതയുള്ള ഹാരിസണിന്റെ ബ്ലഡ് പ്ലാസ്മ ഉപയോഗിക്കാം.
പതിനാലാമത്തെ വയസിൽ, നെഞ്ചിൽ ഒരു ശസ്ത്രക്രിയ നടത്തിയ ജെയിംസിന്, 13 ലിറ്റർ രക്തം ആവശ്യമായി വന്നു. മറ്രുള്ളവർ നൽകിയ രക്തമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് മനസിലാക്കിയ അദ്ദേഹം 18 വയസ് തികഞ്ഞാൽ ഉടൻ തന്നെ രക്തം ദാനം ചെയ്യാൻ തുടങ്ങുമെന്ന് പ്രതിജ്ഞയെടുത്തു. പിന്നീടാണ് തന്റെ രക്തത്തിന്റെ പ്രത്യേകത അദ്ദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ രക്തത്തിൽ ശക്തമായ ആന്റിബോഡികൾ അടങ്ങിയിട്ടുണ്ട്. ഇത് റീസസ് രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് രോഗശാന്തി നൽകുമെന്ന് ശാസ്ത്രലോകം കണ്ടെത്തി. അതിന് ശേഷം 10 ലക്ഷം ഡോളറിനാണ് അദ്ദേഹത്തിന്റെ ജീവൻ ഇൻഷ്വർ ചെയ്യപ്പെട്ടത്. 1000 തവണ അദ്ദേഹം രക്തം നൽകി. സ്വന്തം മകളെ വരെ രക്ഷിക്കാൻ തന്റെ രക്‌തം ഉപകരിച്ചു. ഹാരിസൺ ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് 'സ്വർണ കൈകൾ ഉള്ള മനുഷ്യൻ' എന്നാണ്. ഓസ്‌ട്രേലിയൻ നിയമം അനുസരിച്ച് 80 വയസിന് മുകളിൽ ഉള്ളവർ രക്‌തദാനം ചെയ്യാൻ പാടില്ല. അതുകൊണ്ട് 2011ൽ ആണ് അദ്ദേഹം അവസാനമായി രക്‌തം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |