ന്യൂഡൽഹി: കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളും രാജ്യത്തെ പ്രൊഫഷണൽ മേഖലയിൽ സൃഷ്ടിച്ചത് വലിയ തൊഴിൽ നഷ്ടം. സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ എക്കണോമിയുടെ കൺസ്യൂമർ പിരമിഡ്‌സ് ഹൗസ്‌ഹോൾഡ് സർവേയിലാണ് മെയ്, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 60 ലക്ഷത്തോളം പ്രൊഫഷണലുകൾക്ക് രാജ്യത്ത് ജോലി നഷ്ടമായതെന്ന് കണ്ടെത്തിയത്. എൻജിനീയർ, ഫിസിഷ്യൻ, അദ്ധ്യാപകർ, അക്കൗണ്ട്‌സ് ജോലിക്കാർ, സാമ്പത്തിക മേഖലയിൽ ജോലി നോക്കുന്നവർ അടക്കമുള്ളവർക്കാണ് ജോലിനഷ്ടമായത്.
2019ൽ മെയ്, ആഗസ്റ്റ് മാസങ്ങളിൽ 1.88 കോടിയായിരുന്ന തൊഴിൽ അവസരങ്ങൾ 2020ൽ 1.81 കോടിയായി കുറഞ്ഞു. ഇന്ത്യയിലെ പ്രൊഫഷണൽ മേഖലയിൽ 12.2 മില്യൺ തൊഴിൽ നഷ്ടമാണ് സംഭവിച്ചത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ മാത്രം 2.1 കോടി പ്രൊഫഷണലുകളാണ് ഇക്കാലയളവിൽ തൊഴിൽര ഹിതരായത്.
2016ൽ 12.5 മില്യൺ ജനങ്ങളാണ് പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്തിരുന്നത്. അതേസമയം സർവേയിൽ സ്വയം തൊഴിൽ ചെയ്യുന്നവരെ ഉൾപ്പെടുത്തിയിട്ടില്ല.
ഒരു വർഷത്തിനിടെ 26 ശതമാനം തൊഴിൽ നഷ്ടമുണ്ടായ വ്യാവസായിക, നിർമാണ മേഖലയ്ക്കും അത്ര നല്ല അവസ്ഥയല്ലെന്നും സർവേയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |