തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ പോയപ്പോൾ ഏകാന്തത അനുഭവപ്പെട്ടെന്നും തുടർന്ന് കല്യാണം കഴിക്കുന്ന കാര്യം ഉമ്മൻചാണ്ടിയെ അറിയിച്ചെന്ന് എ.കെ. ആന്റണി പറഞ്ഞു. അതാണ് വിവാഹത്തിലെത്തിച്ചത്.
ഉമ്മൻ ചാണ്ടിയെ ആദരിക്കൽ ചടങ്ങിലാണ് ആന്റണി വിവാഹക്കാര്യമോർമ്മിച്ചത്. കനറാബാങ്കിൽ ഉദ്യോഗസ്ഥയായ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയാണ് സഹപ്രവർത്തകയായ എലിസബത്തിനെ കണ്ടെത്തിയത്.
താലികെട്ടുന്നതിനു പകരം രജിസ്റ്റർ ചെയ്യണമെന്ന് താൻ വ്യവസ്ഥ വച്ചു. അതിനും ഉമ്മൻചാണ്ടി പരിഹാരം കണ്ടെത്തി. ഉമ്മൻചാണ്ടിയുടെ വീട്ടിൽ രജിസ്ട്രാറുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. താലിച്ചരട് കെട്ടാൻ രണ്ടുതവണ നോക്കിയിട്ടും നടന്നില്ല. തുടർന്ന് താനും സഹോദരിയും കൂടിയാണ് എലിസബത്തിനെ കെട്ടിയത്. സ്വകാര്യജീവിതത്തിലും വ്യക്തിജീവിതത്തിലും പൊതുരംഗത്തും ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മൻ ചാണ്ടി. ഉമ്മൻചാണ്ടിയുടെ ജീവിതം എല്ലാ ജനപ്രതിനിധികളും ജനപ്രതിനിധിയാകാൻ ആഗ്രഹിക്കുന്നവരും മാതൃകയാക്കണമെന്നും ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |