ബോളിവുഡും ഹോളിവുഡും കീഴ്പ്പെടുത്തിയ പ്രിയങ്ക ഇനി സഹസംവിധാനത്തിലേക്കും. പ്രിയങ്ക ചോപ്ര സഹസംവിധാനം നിര്‍വ്വഹിക്കുന്ന 'ഈവിള്‍ ഐ' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. മാധുരി ശേഖറിന്റെ ഇതേപേരിലുള്ള പുസ്തമാണ് ഈവിള്‍ ഐ എന്ന പേരില്‍ സിനിമയാകുന്നത്. പ്രിയങ്ക ചോപ്രയും നിര്‍മാണത്തില്‍ പങ്കാളിയാണ്.
ആമസോണ്‍ പ്രൈം റിലീസിനായി നിര്‍മിക്കുന്ന ഒരു ഹൊറര്‍ ചിത്രമാണ് ഈവിള്‍ ഐ. പുനര്‍ജന്മത്തിന്റെയും, അന്ധവിശ്വാസത്തിന്റെയും പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ചിത്രം ജേസണ്‍ ബ്ലമിന്റെ ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് പിന്തുണയ്ക്കുന്ന എട്ട് ഫിലിം സീരീസിന്റെ ഭാഗം കൂടിയാണ്.
കഴിഞ്ഞ വര്‍ഷം ആമസോണുമായി ലക്ഷങ്ങളുടെ കരാര്‍ പ്രിയങ്ക ഒപ്പു വെച്ചിരുന്നു. പ്രിയങ്കയെ കൂടാതെ താരത്തിന്റെ ബിസിനസ് പാര്‍ട്ടനറും മാനേജറും സിനിമയുടെ സഹനിര്‍മാതാക്കളാവുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
എലന്‍ ദസ്സാനി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ സരിത ചൗധരി, സുനിത മണി, ഒമര്‍, ബെര്‍ണാര്‍ഡ് വൈറ്റ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. ഒക്ടോബര്‍ 13ന് ആമസോണില്‍ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |