
ന്യൂഡൽഹി: ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻകീ ബാത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐ.സി.എം.ആർ) പുറത്തിറക്കിയ റിപ്പോർട്ടിൽ ന്യുമോണിയ, മൂത്രാശ രോഗങ്ങൾ തുടങ്ങിയവയ്‌ക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലെന്ന് പറയുന്നു. ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഗുളിക എല്ലാ പ്രശ്‌നങ്ങളും മാറ്റുമെന്ന ആളുകളുടെ വിശ്വാസം മൂലം രോഗങ്ങളും അണുബാധകളും ആന്റിബയോട്ടിക്കുകളാൽ നിയന്ത്രിക്കപ്പെടാൻ കഴിയാതെയായി. സ്വന്തം ഇഷ്‌ടപ്രകാരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 2025ലെ അവസാന മൻ കീ ബാത്ത് പരിപാടിയിൽ ഓപ്പറേഷൻ സിന്ദൂർ, പ്രയാഗ്‌രാജിലെ മഹാകുംഭമേള തുടങ്ങി ഈവർഷത്തെ പ്രധാന സംഭവങ്ങളെ പ്രധാനമന്ത്രി അനുസ്‌മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |