
ബംഗളൂരു: കർണാടകയിലെ ബുൾഡോസർ നടപടി വിവാദമായതോടെ ഇന്ന് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. എ.ഐ.സി.സി നിർദ്ദേശ പ്രകാരമാണ് ഇടപെടൽ. കഴിഞ്ഞ ദിവസം എ.ഐ.സി.സി വിശദീകരണം തേടിയിരുന്നു.
സർക്കാർ ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് മുസ്ലിം ഭൂരിപക്ഷ മേഖലയിൽ കഴിഞ്ഞ 20ന് മുന്നൂറോളം വീടുകൾ ഇടിച്ചു തകർത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും നടപടിയുണ്ടായി. 3000ത്തോളം പേരാണ് കുടിയിറക്കപ്പെട്ടത്.
വൻ പ്രതിഷേധമുയരുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ ഇടപെടൽ.
30ഓളം വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന ദരിദ്ര കുടുംബങ്ങളെയാണ് സർക്കാർ ഇറക്കിവിട്ടത്. മുൻകൂട്ടി നോട്ടീസ് നൽകാതെ, പുലർച്ചെ നടത്തിയ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്ന് സി.പി.എം ഉൾപ്പെടെ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |