തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേർക്ക്. ഇതിൽ 783 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം 564 പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ രോഗസാഹചര്യം അതീവ രൂക്ഷമായി തന്നെ തുടരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിൽ മരണമടഞ്ഞ നാലുപേർക്ക് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), കാഞ്ഞിരംപാറ സ്വദേശിനി സീത (94), വള്ളിച്ചിറ സ്വദേശി സോമന്‍ (65) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 168 ആയി ഉയർന്നിട്ടുണ്ട്. ജില്ലയിൽ 25,524 പേർക്കാണ് ഇതുവരെ രോഗം വന്നത്. 7196 പേരാണ് നിലവിൽ ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ 18,698 പേർക്ക് ഇതുവരെ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |