തിരുവനന്തപുരം: കൊവിഡ് കാലത്ത് മറ്റ് മേഖലകളിലെന്ന പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷയ്ക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് വൈറസ് ആഗോള വിപണയിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചും നമ്മെ ഓരോരുത്തരെയും ബോധവാന്മാരാക്കി. ഇക്കാലത്ത് എല്ലാ ബിസിനസ് രീതിയും ഇന്റർനെറ്റിലേക്ക് മാറ്റപ്പെട്ടു. അതുകൊണ്ട് തന്നെ സൈബർ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കേണ്ട സാഹചര്യത്തിലാണ്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിച്ചാൽ സൈബർ ആക്രമണങ്ങളെ തടയാൻ സാധിക്കും.
ഇന്റർനെറ്റിന്റെ വർദ്ധിച്ച് വരുന്ന ഉപയോഗം കണക്കിലെടുത്ത് ഓരോ പൗരനും സുരക്ഷിതമായ സൈബർ ഇടം ഉറപ്പുവരുത്താനായി ഐ..ടി ആൻഡ് ഇലക്ട്രോണിക് മന്ത്രാലയം സൈബർ സെക്യൂരിറ്റി 2020 എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് സൈബർ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി കൊക്കൂൺ വെർച്വൽകോൺഫറൻസ് സംഘടിപ്പിച്ച കേരളാ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |