SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.39 AM IST

ഓണം ബമ്പർ നറുക്കെടുത്തു: 12 കോടിയുടെ ഭാഗ്യം എറണാകുളത്ത് വിറ്റടിക്കറ്റിന്

onambumber

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈവർഷത്തെ ഓണം ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12കോടി ലഭിച്ചത് TB173964 എന്ന ടിക്കറ്റിനാണ് . എറണാകുളം കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നികുതിയും, ഏജന്റിനുളള കമ്മിഷനും കഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് ലഭിക്കുക.300 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില. റെക്കോഡ് ടിക്കറ്റ് വില്പനയായിരുന്നു ഇത്തവണത്തേത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും 44,10000 ടിക്കറ്റുകളാണ് വിറ്റുപോയത്. ആദ്യം അച്ചടിച്ച ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതിനാൽ വീണ്ടും ടിക്കറ്റുകൾ അച്ചടിച്ച് വിതരണം ചെയ്യുകയായിരുന്നു.

രണ്ടാം സമ്മാനമായ ഒരുകോടിരൂപ ലഭിച്ച ടിക്കറ്റുകൾ: TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONAM BUMBER, RESULT ANNOUNCE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.