അടിമാലി: വീട്ടിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചില്ലിത്തോട് അയമനക്കുടിയില്‍ ഷമീറി (42) നെ അടിമാലി സി.ഐ അനില്‍ ജോര്‍ജ്, എസ്.ഐ എ ശിവലാല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഷെമീറിന്റെ വീട്ടില്‍ ഹാന്‍സ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പിടിച്ചെടുത്തത്.വീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു.അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |