ആലപ്പുഴ : ശ്രീനാരായണ പഠനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഈ തീരുമാനമെടുത്തത്. പഠനകേന്ദ്രത്തിന്റെ അന്നത്തെ ഡയറക്ടർ അഡ്വ.ടി.കെ.ശ്രീനാരായണദാസിനെ എസ്.സി.ഇ.ആർ.ടിയുടെ സിലബസിന് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. പാഠ്യ പദ്ധതിയിൽ ശ്രീനാരായണ പഠനം വിപുലപ്പെടുത്തണമെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |