ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 31,764,453 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 974,582 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,371,766 ആയി ഉയർന്നു. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 7,097,879 പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ രോഗമുക്തി നിരക്കിൽ റെക്കോർഡ് വർദ്ധനവാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേർ (1,01,468) രോഗമുക്തി നേടി. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്. ഇതിൽ 79 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡൽഹി, കേരളം, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ആകെ രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. കൊവിഡ് മരണം 90,000 ത്തിനടുത്തെത്തി.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീൽ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,595,335 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.138,159 പേർ മരിച്ചു.3,945,627 പേർ സുഖംപ്രാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |