ഇൻസ്റ്റഗ്രാമിലെ ചൂടൻ വീഡിയോകളിലൂടെ പ്രശസ്തമായ താരം പൂനം പാണ്ഡെയുടെ ഭർത്താവ് സാം അറസ്റ്റിൽ.
രണ്ടാഴ്ച മുൻപാണ് ഇരുപത്തിയൊൻപതുകാരിയായ താരം നാല്പത്തിയാറുകാരനായ സാമിനെ കല്യാണം കഴിച്ചത്. ഗോവയിൽ മധുവിധു ആഘോഷിക്കാനെത്തിയ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സാം ഭാര്യയെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് പൂനം ഗോവ പൊലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഗോവ പൊലീസ് കേസെടുക്കുകയുമായിരുന്നു. ഇന്നലെ സാമിനെ കോടതിയിൽ ഹാജരാക്കി.
2013ൽ നഷാ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ ബോളിവുഡിൽ അരങ്ങേറിയത്.സോഷ്യൽ മീഡിയയിൽ അർദ്ധ നഗ്ന ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് പൂനം പ്രശസ്തിയിലേക്കുയർന്നത്. 2011-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക കിരീടം നേടിയാൽ പൂർണനഗ്നയായി പൊതുജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാമെന്നുള്ള താരത്തിന്റെ വാഗ്ദാനവും പ്രശസ്തിക്ക് ആക്കം കൂട്ടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി എൽ. സീസൺ - 5 വിജയിച്ചപ്പോൾ പൂനം തന്റെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |