കൊല്ലം : സേവനോത്സവമായി ആഘോഷിക്കാറുള്ള മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കി വിശ്വശാന്തിയ്ക്കുള്ള സാധനാദിനമായി ആചരിക്കും. കൊവിഡ്, പ്രകൃതി ക്ഷോഭങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ആഘോഷം ഒഴിവാക്കുന്നതെന്ന് മഠം അധികൃതർ അറിയിച്ചു. ജയന്തിദിനമായ സെപ്തംബർ ഇരുപത്തിയേഴിന് രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ രാജ്യങ്ങളിലുള്ള അനുയായികൾ വിശ്വശാന്തിക്കും കൊവിഡിനെ അതിജീവിക്കാനുമായി പ്രാർത്ഥന നടത്തുമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |