തിരുവനന്തപുരം : കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരുവനന്തപുരം വികസിപ്പിച്ച ആട്ടോമെറ്റിക് ഹാൻഡ് സാനിറ്റൈസിംഗ് മെഷീനായ 'സാനിക്കഫെ' ആരോഗ്യ വകുപ്പിന് നൽകി. മന്ത്രി കെ.കെ. ശൈലജ സാനിക്കഫെ ഏറ്റുവാങ്ങി.
സാനിക്കഫെ പൊതുസ്ഥലങ്ങളിൽ വിജയകരമായി സ്ഥാപിച്ചു വരികയാണ്. സാനിറ്റൈസർ പാഴാകാതെ ടെക്‌നീഷ്യന്റെ സഹായത്തോടെ നിയന്ത്രിക്കാൻ കഴിയുന്നതാണ് സാനിക്കഫെയുടെ പ്രത്യേകത. സാനിക്കഫെയുടെ അടുത്തെത്തുന്ന വ്യക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കൈ വൃത്തിയാക്കുന്നതിന് ആഡിയോ/ വിഷ്വൽ സൂചന നൽകുകയും, സമ്പർക്കം പുലർത്താതെ സാനിറ്റൈസർ വിതരണം ചെയ്യുകയുമാണ് സിഡാക് സാനിറ്റൈസറിന്റെ പ്രവർത്തനരീതിയെന്ന് സിഡാക്ക് ഡയറക്ടർ ജനറൽ ഡോ. ഹേമന്ത് ദർബാരി വ്യക്തമാക്കി. സിഡാക് തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടർ മഗേഷ് രാജൻ കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |