
കൊച്ചി : എറണാകുളത്തെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻതീപിടിത്തം., ശ്രീധർ തിയേറ്ററിനടുത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 1.30ഓടെയാണ് തീപിടിത്തമുണ്ടായത്.. ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന 12ഓളം കടകൾ പൂർണമാ.യും കത്തിനശിച്ചു,. പ്ലാസ്റ്റിക് സാധനങ്ങൾ ആയതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |