ന്യൂഡൽഹി: അടുത്ത വർഷം
ജനുവരി മുതൽ രക്ഷാസമിതിയിലെ താത്കാലിക അംഗമെന്ന നിലയിൽ സമാധാനവും സുരക്ഷയും വികസനവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യ തെളിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഭീകരത, മയക്കുമരുന്ന് കടത്ത്, അനധികൃത ആയുധക്കടത്ത്, ഹവാല തുടങ്ങി മനുഷ്യ കുലത്തിന്റെ ശത്രുക്കൾക്കെതിരെ ശബ്‌ദമുയർത്തും.
ഭീകരാക്രമണം: യു.എൻ എന്ത് ചെയ്തു?
1945ൽ സഭ നിലവിൽ വന്നപ്പോഴുള്ള സാഹചര്യങ്ങളല്ല ഇപ്പോഴുള്ളത്. മൂന്നാം ലോകമഹായുദ്ധം ഉണ്ടായില്ലെങ്കിലും ചെറിയ യുദ്ധങ്ങളുണ്ടായി. ആഭ്യന്തരയുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടന്നപ്പോൾ യു.എൻ എന്ത് ചെയ്തു? യു. എന്നിന്റെ അൻപതോളം സമാധാന ദൗത്യങ്ങളിൽ ഇന്ത്യ പങ്കാളിയായത് മോദി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |