തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ആരോഗ്യ രംഗത്തെ കേരള മോഡൽ ഇന്ത്യയ്ക്ക് അപമാനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. കാസർകോട്ട് ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ ചികിത്സ കഴിഞ്ഞ് പുഴുവരിച്ച നിലയിൽ വീട്ടിലെത്തിച്ചതും ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്നു. രണ്ട് വിഷയത്തിലും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യം നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനെല്ലാം പുറമെയാണ് ആരോഗ്യമേഖലയിലെ കോടികളുടെ ക്രമക്കേടുകൾ. സ്വകാര്യ പി.ആർ ഏജൻസികൾക്ക് കോടികൾ നൽകി പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |