SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

അഞ്ച് കിലോമീറ്റർ കെ എസ് ആർ ടി സി ബസിന് വഴിമുടക്കി ബൈക്ക് യാത്രക്കാരൻ; ഉയർന്ന പിഴത്തുക ചുമത്തി മോട്ടോർ വാഹന വകുപ്പ്

Increase Font Size Decrease Font Size Print Page

ksrtc

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് ഈടാക്കിയത് കനത്ത പിഴ. 10,500 രൂപയാണ് ഇരുചക്ര യാത്രികനിൽ നിന്നും പിഴ ഈടാക്കിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയാണ് നിയമ ലംഘനത്തിന് തെളിവായത്.

കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിലാണ് ഒരാൾ ബൈക്കുമായി വഴിമുടക്കിയത്. ഇക്കഴിഞ്ഞ 26നായിരുന്നു സംഭവം. പയ്യന്നൂർ പെരുമ്പ മുതൽ വെളളൂർ വരെയുളള അഞ്ച് കിലോമീറ്ററോളം ദൂരം ഇയാൾ ബസിന് സൈഡ് കൊടുത്തില്ല. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈൽ ക്യാമറയിൽ പകർത്തിയത്. തുടർന്ന് കെ.എസ്.ആർ.ടി.സി എ.ടി.ഒ ആർ.ടി.ഒയ്ക്ക് പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂർ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂർ സബ് ആർ.ടി ഓഫീസാണ് നടപടിയെടുത്തത്. ഇന്നലെ ഇയാളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ പയ്യന്നൂർ സബ് ആർ.ടി ഓഫീസിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ് കൂടിയാണിത്.

TAGS: QUARREL BETWEEN KSRTC STAFF AND POLICE, PAYYANUR KSRTC, CARTOON, MOTOR VEHICLE DEPARTMENT, TWO WHEELER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY