തിരുവനന്തപുരം: കേരള സർവകലാശാലാ ബിരുദ പ്രവേശനത്തിന് 15വരെ പുതിയ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ രജിസ്‌റ്റർ ചെയ്തവർക്ക് ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്താനും പുതിയ ഓപ്ഷനുകൾ ചേർക്കാനും ഹയർ ഓപ്ഷനുകൾ റദ്ദാക്കാനും മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി വ്യത്യാസപ്പെടുത്തൽ എന്നിവയ്ക്കും അവസരമുണ്ട്.
പ്രവേശനം ലഭിച്ചവർക്ക് മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ അക്കാഡമിക് വിവരങ്ങളിൽ മാറ്റം വരുത്താം. പ്രവേശനം നേടിയവർ ലഭിച്ച കോളേജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലെങ്കിൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളേജും കോഴ്സും സ്വീകരിക്കേണ്ടിവരും. തിരുത്തലുകൾ വരുത്തിയ അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് സൂക്ഷിക്കണം.
മുൻ അലോട്ട്‌മെന്റുകളിൽ ഫീസടയ്ക്കാതെ അലോട്ട്‌മെന്റ് റദ്ദായിപ്പോയവർക്ക് 15 വരെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം റീ 'Reconsider എന്ന ടാബ് ഉപയോഗിച്ച് വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം. ഇത്തരം അപേക്ഷകരെ മൂന്നാം അലോട്ട്‌മെന്റിൽ പരിഗണിക്കും. വിശദവിവരങ്ങൾക്ക് http://admissions.keralauniversity.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |