തിരുവനന്തപുരം: കൊവിഡ് മൂലം നീറ്റ് എഴുതാൻ കഴിയാത്തവർക്കായി വീണ്ടും പരീക്ഷ നടത്തിയത് കുട്ടികളുടെ അവകാശസംരക്ഷണത്തിന്റെ മാതൃകയായി. തിങ്കളാഴ്ച പ്രഖ്യാപിച്ച പരീക്ഷ ഇന്നലെ നടത്തിയപ്പോൾ കേരളത്തിൽ എഴുതിയത് 9 പേർ. കഴിഞ്ഞ ദിവസം വൈകിട്ട് വരെ നീറ്റിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നത് മൂന്നു പേരായിരുന്നു. അവർക്കായി ആലപ്പുഴയിലും കോട്ടയത്തും കണ്ണൂരും സെന്ററുകൾ ഒരുക്കി. രാത്രിയോടെ ആറ് പേർ കൂടി രജിസ്റ്റർ ചെയ്തതോടെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലും സെന്ററുകളൊരുങ്ങി. ഡൽഹിയിൽ നിന്ന് രാത്രി വിവരം കിട്ടിയതോടെ ജില്ലകളിലെ കോ- ഓർഡിനേറ്റർമാർ തയ്യാറെടുത്തു. വിമാന മാർഗം ചോദ്യ പേപ്പറുകളെത്തി. ഇന്നലെ രാത്രിയോടെ വിമാനത്തിൽ ഉത്തരക്കടലാസുകൾ ഡൽഹിക്ക് കൊണ്ടുപോയി. പരീക്ഷ എളുപ്പമായിരുന്നുവെന്ന് പരീക്ഷാർത്ഥികൾ പറഞ്ഞു. ഫലം നാളെ പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |