ശബരിമല: പൊലീസുകാരുടെ കൈകളിലൂടെ കണ്ണടച്ചുതുറക്കുംമുമ്പ് പതിനെട്ടാംപടിക്ക് മുകളിലെത്തുന്ന തീർത്ഥാടകർ ഇന്നലെ പടി പതിനെട്ടും തൊട്ടുവണങ്ങി
കൺനിറയെ അയ്യനെ കണ്ടു വണങ്ങി സംതൃപ്തിയോടെയാണ് മലയിറങ്ങിയത്.
ശ്രീകോവിലിലെ സോപാനത്തിനു മുന്നിലെത്തി നിമിഷങ്ങളോളം ഏകനായി നിന്ന് തൊഴാൻ കഴിഞ്ഞത് ശബരിമലയുടെ ചരിത്രത്തിൽത്തന്നെ അപൂർവമാണ്.
കൊവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ക്യൂവിലൂടെ ഒരു ദിവസം 250 പേർക്കാണ് ദർശനാനുമതി. ഇന്നലെ ദർശനം നടത്തിയത് 182 പേരാണ്.
കൊവിഡ് പരിശോധനാഫലം കൊണ്ടുവരാത്തവരെയും നിലയ്ക്കലിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകാത്തവരെയും സന്നിധാനത്തേക്ക് കടത്തിവിട്ടില്ല. നടതുറന്ന ആദ്യദിവസം 147 പേരാണ് എത്തിയത്. തീർത്ഥാടകൻ 18 പടിയും കടന്ന് കൊടിമരചുവട്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് അടുത്ത ആളിനെ പടിചവിട്ടാൻ അനുവദിക്കുന്നത്.
തീർത്ഥാടകന് കൊവിഡ്
ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം എത്തിയ
തീർത്ഥാടകന് നിലയ്ക്കലിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ റാന്നിയിലെ കൊവിഡ് സെന്ററിലേക്കും ഒപ്പമുണ്ടായിരുന്ന മകനെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും മാറ്റി. മറ്റു മൂന്നുപേർക്ക് ദർശനം നടത്താൻ കഴിയാതെ നിലയ്ക്കലിൽ നിന്ന് മടങ്ങേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |