ന്യൂഡൽഹി: 'ലൗ ജിഹാദുമായി' ബന്ധപ്പെട്ടുള്ള പരാമർശത്തിൽ വനിതാ കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിമർശനം.
മഹാരാഷ്ട്രയിൽ 'ലൗ ജിഹാദ്' കേസുകളിൽ വർദ്ധനവുണ്ടായതായി രേഖ ശർമ കൂടിക്കാഴ്ചയിൽ സംസാരിച്ചതായി ദേശീയ വനിതാ കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു. രേഖ ശർമയും ഭഗത് സിംഗ് കോശ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'നമ്മുടെ ചെയർപേഴ്സൺ രേഖ ശർമ, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യരിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളുടെ സുരക്ഷ, സംസ്ഥാനത്തെ ലൗ ജിഹാദ് കേസുകളിലെ വർദ്ധനവ്, വനിതാ രോഗികൾക്കെതിരായ ബലാത്സംഗം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തെന്നായിരുന്നു' വനിതാ കമ്മീഷന്റെ ട്വീറ്റ്.
Our Chairperson @sharmarekha met with Shri Bhagat Singh Koshyari, His Excellency, Governor of Maharashtra & discussed issues related to #womensafety in the state including defunct One Stop Centres, molestation & rape of women patients at #COVID centres & rise in love jihad cases pic.twitter.com/JBiFT477IU
— NCW (@NCWIndia) October 20, 2020
ട്വീറ്റിന് പിന്നാലെ വനിതാ കമ്മീഷനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 'ലൗ ജിഹാദ് എന്നതിന്റെ അർത്ഥമെന്താണെന്ന് വനിതാ കമ്മിഷനും അതിന്റെ അദ്ധ്യക്ഷയും ദയവായി വ്യക്തമാക്കാമോ?ചില തീവ്രവാദ ഗ്രൂപ്പുകൾ ചെയ്യുന്ന അതേ അർത്ഥത്തിലാണ് നിങ്ങൾ ഇത് പരാമർശിച്ചിരിക്കുന്നത്, അങ്ങനെയാണെങ്കിൽ, അവരുടെ ജാഗ്രതാ ബ്രാൻഡിനെ നിങ്ങൾ അംഗീകരിക്കുകയാണോ? '- എന്നിങ്ങനെയുള്ള നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
Would the NCW & its Chairperson kindly clarify what is meant by 'love jihad'? Are you using it with the same meaning which some extremist groups are doing? If so, are you endorsing their brand of vigilantism?
— Debiprasad Mishra (@DebiprasaMishra) October 20, 2020
'ഇത് അതിക്രൂരമാണ്, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണകൂട നിസ്സംഗതയ്‌ക്കൊപ്പം തീവ്രവാദവും അസഹിഷ്ണുതയും വളരുന്നു. ഒരു മതത്തെ ലക്ഷ്യം വയ്ക്കാൻ 'ലൗ ജിഹാദ്' എന്ന പദം ഉപയോഗിക്കുന്നത് ശരിക്കും ഭരണഘടനാപരമാണോ?'- മറ്റൊരാൾ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |