മസ്‌കറ്റ്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിമാന കമ്പനികള്‍. നിലവില്‍ റസിഡന്റ്, തൊഴില്‍ വിസയുള്ളവര്‍ക്കും വിസ പുതുക്കിയവര്‍ക്കും മാത്രമാണ് മസ്‌കറ്റിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളില്‍ യാത്രാനുമതി ഉള്ളതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വിസയുള്ളവരുടെ കൈവശം റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധമാണെന്നും പുതിയ വിസയിലുള്ളവര്‍ക്ക് യാത്ര അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവരെ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോയുടെ അറിയിപ്പില്‍ പറയുന്നു.
അതേസമയം, 2020 സെപ്തംബര്‍ അവസാനം വരെ മൂന്നുലക്ഷത്തിലധികം പ്രവാസി തൊഴിലാളികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 360,000 പേരാണ് സെപ്തംബര്‍ അവസാനം വരെ രാജ്യത്ത് നിന്ന് മടങ്ങിയത്. ജനുവരി മുതല്‍ സെപ്തംബര്‍ വരെ 263,392 പ്രവാസി തൊഴിലാളികളാണ് രാജ്യം വിട്ടത്. 2019 അവസാനത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളാണ് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2020 സെപ്തംബര്‍ അവസാനം ആയപ്പോഴേക്കും ഇത് 1,449,406 ആയി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |