63 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേർ മരണപ്പെട്ടു. നിലവിൽ 986 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 377 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ:
സുൽത്താൻ ബത്തേരി സ്വദേശികളായ 12 പേർ, പടിഞ്ഞാറത്തറ 8, മാനന്തവാടി 7, മേപ്പാടി 6, തവിഞ്ഞാൽ 5, കൽപ്പറ്റ 4, തിരുനെല്ലി 3, പുൽപ്പള്ളി, വെള്ളമുണ്ട, മുട്ടിൽ, നൂൽപ്പുഴ, മുള്ളൻകൊല്ലി 2 പേർ വീതം, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ നെന്മേനി, വൈത്തിരി, അമ്പലവയൽ, പനമരം, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ബംഗാളിൽ നിന്ന് വന്ന 2 ബത്തേരി സ്വദേശികൾ, ആസാമിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി, ബംഗാളിൽ നിന്ന് വന്ന 3 പൊഴുതന സ്വദേശികൾ, ഹൈദരാബാദിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി, കർണാടകയിൽ നിന്ന് വന്ന തവിഞ്ഞാൽ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവർ :
ബത്തേരി സ്വദേശികൾ 9 പേർ, കണിയാമ്പറ്റ, പുൽപ്പള്ളി സ്വദേശികൾ 5 പേർ വീതം, മുട്ടിൽ, മാനന്തവാടി, തിരുനെല്ലി 4 പേർ വീതം, പടിഞ്ഞാറത്തറ, എടവക 3 പേർ വീതം, മുള്ളൻകൊല്ലി, നെന്മേനി, തവിഞ്ഞാൽ 2 പേർ വീതം, അമ്പലവയൽ, കോട്ടത്തറ, നൂൽപ്പുഴ, മീനങ്ങാടി, തൊണ്ടർനാട്, പനമരം സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റൽ സി.എഫ്.എൽ.ടി.സി യിൽ ചികിത്സയിലുള്ള 12 പേരും 4 ബംഗാൾ സ്വദേശികളും 2 മലപ്പുറം സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളും വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 52 പേരുമാണ് രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 458 പേർ
267 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 5659 പേർ
690 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 1238 സാമ്പിളുകൾ
ഇതുവരെ അയച്ചത് 123820 സാമ്പിളുകൾ
ഫലം ലഭിച്ചത് 121665
115549 നെഗറ്റീവും 6116 പോസിറ്റീവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |