തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം പ്രാദേശിക കോൺഗ്രസ് നേതാക്കളിലേക്ക് നീളുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഐ.എൻ.ടി.യു.സി കൺവീനറുമായ ഉണ്ണി കൊലപാതകത്തിന് ശേഷം ഇരുവരെയും വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.
ഒന്നാംഓണ ദിവസം രാത്രിയാണ് വെഞ്ഞാറമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തിലും വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസ്-സി.പി.എം രാഷ്ട്രീയ തർക്കമാണ് രണ്ട് ഡി.വൈ.എഫ്.ഐ പ്രവത്തകരുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |