കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 4ന് നെറ്റ് ഫ്ലിക്സ് വഴി പ്രേക്ഷകരിൽ എത്തും. പെൻഗ്വിൻ എന്ന സിനിമയ്ക്കുശേഷം കീർത്തി അഭിനയിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സംരംഭകയുടെ കഥയാണ് പറയുന്നത്. ഈ കൊവിഡ് കാലത്ത് ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നകീർത്തി സുരേഷിന്റെ രണ്ടാമത് സിനിമയാണ് മിസ് ഇനത്യ.നദിയ മൊയ്തു, നരേഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |