തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് അവരുടെ മുൻകൂർ പ്രവർത്തനാനുമതി പിൻവലിക്കാനുള്ള നിയമനിർമ്മാണം നടത്താൻ കേരള സർക്കാർ തയ്യാറാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.സി.ബി.ഐ അന്വേഷണത്തിന് തടയിടുന്ന കേരള സർക്കാരിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ പേര് സി.പി.എം ദുരുപയോഗം ചെയ്യുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |