കൊച്ചി: ഹ്യുണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്‌ബാക്കായ ഐ20യുടെ പുത്തൻ പതിപ്പിന്റെ ബുക്കിംഗിന് ഇന്നു തുടക്കമാകും. 21,000 രൂപ നൽകി ഹ്യുണ്ടായ് ഡീലർഷിപ്പുകളിലോ https://clicktobuy.hyundai.co.in/ വെബ്‌സൈറ്റിലോ ബുക്ക് ചെയ്യാം. നവംബർ അഞ്ചിനാണ് വിപണിയും ഉപഭോക്താക്കളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഐ20യുടെ ലോഞ്ചിംഗ്.
ബി.എസ്-6 ചട്ടം പാലിക്കുന്ന പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എൻജിൻ വകഭേദങ്ങൾ പുതിയ മോഡലിനുണ്ട്. മാനുവൽ, ഡി.സി.ടി., ഐ.വി.ടി., എന്നിവയ്ക്ക് പുറമേ ശ്രേണിയിലെ ആദ്യ ഇന്റലിജന്റ് മാനുവൽ (ഐ-എം.ടി) ട്രാൻസ്‌മിഷൻ ഓപ്‌ഷനും ലഭ്യമാണ്. മാഗ്‌ന, സ്‌പോർട്സ്, ആസ്‌റ്റ, ആസ്‌റ്റ ഓപ്‌ഷൻ വേരിയന്റുകളാണുള്ളത്.
ആകർഷകമായ എട്ട് നിറഭേദങ്ങളിലാണ് പുതിയ ഐ20 എത്തുന്നത്. മുന്നിലെ പുതിയ ഗ്രിൽ, ഒതുക്കമുള്ള ഹെഡ്‌ലൈറ്റ്, ശക്തമായ കാരക്‌ടർ ലൈനുകളോട് കൂടിയ ബോണറ്റ്, വ്യത്യസ്‌തമായ അലോയ്, വേറിട്ട ടെയ്‌ൽലൈറ്റ്, വിശാലവും ആധുനിക ഫീച്ചറുകളാൽ സമ്പന്നവുമായ അകത്തളം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ പുത്തൻ ഐ20യ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |