
കൊച്ചി: സിട്രോൺ ഇന്ത്യയുമായി ഇൻഡസ്ഇൻഡ് ജനറൽ ഇൻഷ്വറൻസ് കമ്പനി (മുൻപ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി) വാഹന ഇൻഷ്വറൻസ് രംഗത്ത് സഹകരിക്കും. നവീനമായ കവറേജ് തെരഞ്ഞെടുപ്പുകൾ ലളിതമായി ലഭ്യമാക്കുകയും ഡിജിറ്റൽ ഫസ്റ്റ് ക്ലെയിം പ്രക്രിയ അവതരിപ്പിക്കുകയും ചെയ്ത് വേഗതയും സുതാര്യതയും ഉറപ്പാക്കും.
നഷ്ടസാദ്ധ്യതകൾക്കെതിരെ വിപുലമായ പരിരക്ഷ, രാജ്യവ്യാപകമായുള്ള ശൃംഖലയിലൂടെയുള്ള വിപുലമായ ഇൻഷ്വറൻസും ക്ലെയിം പിന്തുണയും, ഡിജിറ്റൽ സൗകര്യങ്ങൾ, സിട്രോണിന്റെ ഉപഭോക്തൃ സേവന സംവിധാനവുമായി ചേർന്നു നിൽക്കുന്ന സംയോജനം തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |