102 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 103 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേർ ഉൾപ്പെടെ 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6559 ആയി. 5682 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 832 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 374 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
തവിഞ്ഞാൽ സ്വദേശികൾ 20 പേർ, കോട്ടത്തറ സ്വദേശികൾ 16, കൽപ്പറ്റ സ്വദേശികൾ 13, മേപ്പാടി, വെള്ളമുണ്ട സ്വദേശികൾ 7 പേർ വീതം, കണിയാമ്പറ്റ സ്വദേശികൾ 6, മുട്ടിൽ, പുൽപ്പള്ളി, ബത്തേരി സ്വദേശികൾ 5 പേർ വീതം, പനമരം സ്വദേശികൾ 4, മാനന്തവാടി, മൂപ്പൈനാട് സ്വദേശികൾ 3 പേർ വീതം, അമ്പലവയൽ, നെൻമേനി സ്വദേശികൾ 2 പേർ വീതം, പൊഴുതന, തൊണ്ടർനാട്, വെങ്ങപ്പള്ളി, വൈത്തിരി, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായവർ. കർണാടകയിൽ നിന്നെത്തിയ മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവർ
തിരുനെല്ലി സ്വദേശികൾ 13 പേർ, വെള്ളമുണ്ട സ്വദേശികൾ 12, മുട്ടിൽ സ്വദേശികൾ 10, തവിഞ്ഞാൽ സ്വദേശികൾ 8, പൂതാടി, പുൽപ്പള്ളി സ്വദേശികൾ 5 പേർ വീതം, ബത്തേരി സ്വദേശികൾ 4, അമ്പലവയൽ, നെന്മേനി, എടവക, മൂപ്പൈനാട് സ്വദേശികൾ 3 പേർ വീതം, മേപ്പാടി, നൂൽപ്പുഴ, മീനങ്ങാടി, മാനന്തവാടി, പൊഴുതന, മുള്ളൻകൊല്ലി, പനമരം സ്വദേശികളായ ഓരോരുത്തരും ഓറിയന്റൽ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലുണ്ടായിരുന്ന 12 പേരും കണിയാമ്പറ്റ സി. എഫ്.എൽ.ടി.സിയിൽ ചികിത്സയിലുണ്ടായിരുന്ന 3 പേരും ഒരു കോഴിക്കോട് സ്വദേശിയും ഒരു കർണാടക സ്വദേശിയും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 18 പേരുമാണ് രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 510 പേർ
254 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 6623 പേർ
560 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 769 സാമ്പിളുകൾ
ഇതുവരെ അയച്ചത് 128796 സാമ്പിളുകൾ
ഫലം ലഭിച്ചത് 125809
119250 നെഗറ്റീവും 6559 പോസിറ്റീവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |