തിരുവനന്തപുരം: ഇന്നലെ കസ്റ്റഡിയിലാകുമെന്ന് ആശുപത്രിക്കിടക്കയിലും എം. ശിവശങ്കർ പ്രതീക്ഷിച്ചിരുന്നു. അതിന്റെ ടെൻഷനിൽ അദ്ദേഹത്തിന് തലേന്നാൾ നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ആയുർവേദ ചികിത്സയുടെ ഭാഗമായി ചൊവ്വാഴ്ച ഞവരക്കിഴി തുടങ്ങിയിരുന്നു. ഏഴു ദിവസം തുടർച്ചയായി ചെയ്യേണ്ട ചികിത്സ ആശുപത്രിക്കുള്ളിൽ നടക്കുമ്പോൾ പുറത്ത് ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റഡിക്കുള്ള ഒരുക്കങ്ങളിലായിരുന്നു. അനുകൂലമാണെന്ന വിവരം ലഭിച്ചതോടെ ആശുപത്രിക്കുള്ളിലേക്ക് കടന്നു. രാവിലത്തെ ആഹാരം കഴിച്ച ശേഷം മുറിയിൽ ഇരിക്കുകയായിരുന്ന ശിവശങ്കറിന് കൊച്ചി ഓഫീസിൽ ഹാജരാകുന്നതിനുള്ള നോട്ടീസ് നൽകി. ഉടൻ തന്നെ ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കി. ഉദ്യോഗസ്ഥരെത്തിയ വാഹനത്തിൽ കൊച്ചിയിലേക്ക്.
ഡിസ്ക് പ്രോലാപ്സ് എന്ന അസുഖമാണ് എം. ശിവശങ്കറിന്റേതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. ചികിത്സയുടെ ഭാഗമായി എരിവും പുളിയുമില്ലാത്ത സസ്യാഹാരമാണ് കഴിച്ചിരുന്നത്. പിഴിച്ചിൽ, ഉഴിച്ചിൽ എന്നിവ പൂർത്തിയായിരുന്നു. കിഴി കഴിഞ്ഞാൽ പിന്നെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന 'വസ്തി' ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |