ബെർലിൻ: ജർമൻ സ്വദേശിയായ റോൾഫ് ബുച്ചോൾസിനെ കണ്ടമാത്ര തന്നെ ഗിന്നസ് അധികൃതർ ഞെട്ടി. കയ്യോടെ, റെക്കോഡ് കൊടുക്കകയും ചെയ്തു. കൊമ്പ്, ടാറ്റൂ, പിയേഴ്സിങ് എന്നിവയുൾപ്പെടെ 516 മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതിനാണ് റെക്കോഡ്.
ജർമനിയിലെ ഒരു ടെലികോം കമ്പനിയിലെ ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷം മുമ്പ് തന്റെ 40ാം വയസിലാണ് ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാരംഭിച്ചത്. പിന്നീട് ഇതൊരു തുടർക്കഥയായി.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 453 പിയേഴ്സിംഗുകൾ നടത്തി. കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു.അഞ്ചു വർഷം ശസ്ത്രക്രിയ നടത്തി നെറ്റിയിൽ രണ്ട് ഇംപ്ലാന്റേഷനുകൾ സ്ഥാപിച്ചു. ഇവ കൊമ്പുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്. ഇവ കൂടാതെ കൈകളിലും 6 ഇംപ്ലാന്റുകളുണ്ട്. നാക്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
2010 ൽ കൂടുതൽ പിയേഴ്സിംഗ് ചെയ്ത വ്യക്തി എന്ന റെക്കോർഡ് റോൾഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതൽ മോഡിഫിക്കേഷനുകൾ നടത്തിയതിന് റെക്കോർഡ് ലഭിച്ചു. 2014 ൽ രൂപം മൂലം ദുബായ് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
ഇനിയും ശരീരത്തില്‍ മാറ്റങ്ങൾ വരുത്താനുണ്ടെന്നും കൈവെള്ളയിൽ ചെയ്ത ടാറ്റൂ ആയിരുന്നു കൂടുതൽ വേദനയ്ക്ക് കാരണമായതെന്നും റോൾഫ് ഗിന്നസ് പോസ്റ്റ് വിഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |