ഹെൽസിങ്കി: ആവശ്യപ്പെടാതെ നഗ്ന ചിത്രങ്ങൾ അയച്ചുനൽകുന്നതിന് തടയിടാനൊരുങ്ങി ഫിൻലാൻഡ്. ഇത് ലൈംഗികാതിക്രമമായി കണക്കാക്കി പിഴയോ, ജയിൽശിക്ഷയോ നൽകാനാണ് സർക്കാർ തീരുമാനം.ഇത് നിയമമായിട്ടില്ല. പാർലമെന്റ് ഇക്കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണ് വിവരം.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് ഈ വിഷയം അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾ വ്യാപിച്ചു. നേരിട്ട് ഒരാളെ കയറിപ്പിടിക്കുന്നത് മാത്രമല്ല അതിക്രമം. എഴുത്തായോ ചിത്രമായോ ലൈംഗികമായി ആളുകളെ ഉപദ്രവിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരണം. - ജനപ്രതിനിധി മാതിയെസ് മകിയെനൻ പറഞ്ഞു.
ഹോളിവുഡിൽ ആരംഭിച്ച മീടു ക്യാംപെയ്‍നുമായി ബന്ധപ്പെടുത്തിയാണ് ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള നിയമനിർമ്മാണത്തിലേക്ക് ഫിൻലാൻഡ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |